ഹാൾടിക്കറ്റ്
സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ നാലാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എം പി ഇ എസ്) (സി ബിസി എസ് എസ്- സപ്ലിമെന്ററി-2023 അഡ്‌മിഷൻ) മെയ് 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.
മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻറ് സ്പോർട്സ് സയൻസ് (MPES) കായിക ക്ഷമത പരീക്ഷ
കണ്ണൂർ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് പഠന വകുപ്പിലെ Master of Physical Education and Sports (MPES) പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ജൂൺ 22, 23 തിയ്യതികളിൽ മങ്ങാട്ടുപറമ്പ കാമ്പസിൽ നടക്കും. എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, സ്പോർട്ട്സ് പ്രൊവിഷ്യൻസി ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് പ്രവേശനപരീക്ഷ. പ്രവേശന പരീക്ഷയ്ക്ക് എത്തുന്നവർ രാവിലെ ഒൻപത് മണിക്ക് മുൻപ് പഠന വകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447027990 എന്ന നമ്പറിൽ ബന്ധപ്പെടുക . ഹാൾടിക്കറ്റുകൾ വിദ്യാർഥികൾ അവരുവരുടെ പ്രൊഫൈലിൽ ഡൗൺലോഡ് ചെയ്യണം.
എം.എ മ്യൂസിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 24ന്
കണ്ണൂർ സർവ്വകലാശാലയിലെ എം.എ. മ്യൂസിക് പ്രോഗ്രാമിന്റെ പ്രവേശനത്തിനായുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2026 ജൂൺ 24 ഉച്ചയ്ക്ക് 1.30ന് പയ്യന്നൂർ കാമ്പസിലെ മ്യൂസിക് പഠന വകുപ്പിൽ നടക്കും. വിദ്യാർഥികൾ ഉച്ചയ്ക്ക് 1.30ന് മുൻപ് പഠന വകുപ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806404, 9562042439 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഹാൾടിക്കറ്റുകൾ വിദ്യാർഥികൾ അവരുവരുടെ പ്രൊഫൈലിൽ ഡൗൺലോഡ് ചെയ്യണം.
കോളേജ് മാറ്റം, പുനഃപ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെയും, വിവിധ പഠനവകുപ്പുകളിലേയും കോളേജ് മാറ്റം, പുന പ്രവേശനം, കോളേജ് മാറ്റത്തോടെയുള്ള പുനഃപ്രവേശനം എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. 2026 ജൂൺ 26 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സ്വീകരിക്കുക. 2026-27 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് , കോളേജ് മാറ്റം, പുന:പ്രവേശനം, കോളേജ് മാറ്റത്തോട് കൂടിയുള്ള പുനഃപ്രവേശനം എന്നിവയും, MBA, MCA പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും, അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമിന്റെ 3, 5, 7, 9 സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും, M.Ed പ്രോഗ്രാമിന്റെയും മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.kannuruniversity.ac.in-Certificate portal എന്ന സർവ്വകലാശാല വെബ്ബ്സൈറ്റിൽ ലഭ്യമാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കും.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്മെന്റ് വിവരങ്ങൾ അറിയാം.
2026 ജൂൺ 22 ആണ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ജൂൺ 23 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതും നൽകിയ ഓപ്ഷനുകൾ പുനഃ ക്രമീകരിക്കും.
ഒന്നാം അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് രണ്ടാം അലോട്ട്മെൻ്റിനു ശേഷം അലോട്ട്മെൻ്റ് മെമ്മോ വെബ് സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. രണ്ടാമത്തെ അലോട്ട്മെൻ്റിനു ശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ.
എ പി സി സമർപ്പണം
രണ്ടാം സെമസ്റ്റർ എം സി എ (മെയ് 2026) പരീക്ഷയുടെ എ പി സി സമർപ്പിക്കുവാനുള്ള ലിങ്ക് ജൂൺ 20 വരെ ലഭ്യമാണ് .
ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2026 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2023 അഡ്മിഷൻ) അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് 2026 ജൂൺ 22 മുതൽ അപേക്ഷിക്കാം. Revaluation / Improvement Result എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ ഗ്രേഡ് കാർഡ് അപ്‌ലോഡ് ചെയ്യണം.
വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന പകർപ്പ് സ്വീകാര്യമല്ല. ABC ID ഇതുവരെ ഉണ്ടാക്കാത്ത വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി അവരുടെ ABC ID ഉണ്ടാക്കുകയും അവ അപേക്ഷയിലെ നിർദ്ദിഷ്ട കോളത്തിൽ ചേർക്കുകയും വേണം.
സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) സർട്ടിഫിക്കറ്റ് പോർട്ടലിൽ കൊടുത്ത നിർദ്ദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കണം.
പരീക്ഷാ ഫലം
പ്രൈവറ്റ് രെജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബി എ / ബി കോം / ബി ബി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 2026 ജൂലൈ 2 വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.ഒന്ന് , രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷാ ഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന , ഫോട്ടോ കോപ്പി , സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 30 വരെ സ്വീകരിക്കുന്നതാണ് . ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷകൾ പുനഃ ക്രമീകരിച്ചു
യു ജി സി നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അന്നേ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ടായിരുന്ന രണ്ടാം സെമസ്റ്റർ പി ജി ( സി ബി സി എസ് എസ്- റഗുലർ / സപ്പ്ളിമെന്‍ററി ), മെയ് 2026 പരീക്ഷകൾ 2026 ജൂലായ് 01, 03 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പഠന വകുപ്പിൽ ലഭ്യമാണ്.

Post a Comment