മയ്യിൽ: ഗ്രാമപഞ്ചായത്ത് പുനർജനി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ പ്രവേശനോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ രമേശന്റെ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കുട്ടികൾക്കുള്ള ബാഗുകൾ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ്കുമാർ വിതരണം ചെയ്തു...
ലയൺസ് സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ് പ്രതിനിധികൾ കുട്ടികൾക്കുള്ള കുട വിതരണം ചെയ്തു...
വാർഡ് മെമ്പർ രഞ്ജിത്ത്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ബിന്ദു,ബഡ്‌സ് സ്കൂൾ പിടിഎ പ്രസിഡന്റ് രാമചന്ദ്രൻ, ലയൺസ് ക്ലബ് പ്രതിനിധി എ കെ രാജ്‌മോഹൻ,ബഡ്‌സ് സ്കൂൾ അധ്യാപിക കുടുംബശ്രീ സി.ഡി.എസ്. സാമൂഹ്യ ഉപദേശക സമിതി അംഗം ശോഭന, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വീണ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.

Post a Comment