Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായംപൊയിൽ യുവജന വായനശാല ആൻഡ് ഗ്രന്ഥാലയവും യുവര്മി സ്പോർട്സ് ക്ലബ് വനിതാവേദിയും വനിതകൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി

തായംപൊയിൽ യുവജന വായനശാല ആൻഡ് ഗ്രന്ഥാലയവും യുവര്മി സ്പോർട്സ് ക്ലബ് വനിതാവേദിയും വനിതകൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി

മയ്യിൽ: ഫിഫ വേൾഡ് കപ്പ് 2026 നോടനുബന്ധിച്ച് തായംപൊയിൽ യുവജന വായനശാല ഗ്രന്ഥാലയം, യുവര്മി സ്പോർട്സ് ക്ലബ് വനിതാവേദി എന്നിവ ചേർന്ന് വനിതകൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ നിർവഹിച്ചു. വനിതാ വേദി പ്രസിഡണ്ട് സി.വി. ലളിത അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ എം.വി. രാധാമണി നിർവഹിച്ചു. വനിത വേദി സെക്രട്ടറി സി.പി.സുനില, വായനശാല പ്രസിഡണ്ട് പി രാജേഷ്, കമ്മറ്റി അംഗം തായവളപ്പ് രാഘവൻ, വനിതാ വേദി അംഗം ശാലിനി എന്നിവർ സംസാരിച്ചു. ഷൂട്ടൗട്ട് മൽസരത്തിൽ പി.കെ. രോഹിണി ഒന്നാം സ്ഥാനവും രാജിക രണ്ടാം സ്ഥാനവും നേടി

0/Post a Comment/Comments