മയ്യിൽ: സാമൂഹ്യ ആരോഗ്യ കേന്ദ്രം മയ്യിലിന്റെ നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർക്കും ആശ പ്രവർത്തകർക്കുമായി ഷിഗല്ല രോഗ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച ബോധവത്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ഹഫ്‌നിസ ഹനീഫ് ക്ലാസിന് നേതൃത്വം നൽകി. ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ, രോഗവ്യാപന മാർഗങ്ങൾ, പ്രതിരോധ നടപടികൾ, വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. മഴക്കാലത്ത് വയറിളക്ക രോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളും വിശദീകരിച്ചു.
പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സാകിർഹുസൈൻ, പി.എച്ച്.എൻ. അനിത ആരോഗ്യ ബോധവത്കരണ ക്ളാസെടുത്തു.
ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Post a Comment