മയ്യിൽ: സേവാഭാരതി മയ്യിലിന്റെ വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെ.വി.നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട്, വാർഷിക ബഡ്ജറ്റും അവതരിപ്പിച്ചു. കെ.വി.നാരായണൻ മാസ്റ്റർ പ്രസിഡന്റും പി.പി. സജേഷ് സെക്രട്ടറി, പി.പി. ദേവദാസ് ട്രഷററും അടങ്ങിയ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പി.പി. ദേവദാസ് സ്വാഗതവും പി.മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു. സുമനസ്സുകൾ സേവാഭാരതിക്ക് കൈമാറിയ പാലിയേറ്റീവ് ഉപകരണങ്ങൾ ഭാരവാഹികൾ ഏറ്റുവാങ്ങി.

Post a Comment