നാറാത്ത്: തദ്ധേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോേധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്ഖരണത്തിന് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 25000 രൂപ പിഴയീടാക്കി. സ്റ്റെപ്പ് റോഡിലെ നൂറുല്‍ അമീന്‍ ഗോഡൗമില്‍ നിന്ന് മലിനജലം തുറസ്സായ സ്ഥലത്ത് ഒഴുക്കിവിട്ടതിന് ഉടമയില്‍ നിന്ന് 10,000 രൂപ പിഴയീടാക്കി. ക്ലാഡ് ക്രാഫ്റ്റ് എസ്.ആര്‍ കോപ്‌ളംക്‌സിലെ ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളില്‍ മാലിന്യം കത്തിച്ചതിന് സംഘം പിഴയീടാക്കി. എം.ബി.എസ്. ഫര്‍ണിച്ചര്‍ പ്ലൈവുഡ് ഷീറ്റുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പതിനായിരം രൂപയും ഈടാക്കി. സംഘത്തില്‍ സ്‌ക്വാഡ് ലീഡര്‍ പി.പി. അഷ്‌റഫ്, അലന്‍ബേബി, സി.കെ.ദിബില്‍, ജെ.ഷിബിന്‍, പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment