മയ്യില്‍: വള്ളിയോട്ട് ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം അമ്പതില്‍പരം ചക്കവിഭവങ്ങളൊരുക്കി 'നാട്ടുരുചി' ചക്കമേളയും കാര്‍ഷിക ക്ലാസ്സും നടത്തി. വായനശാല ഹാളില്‍ നടന്ന പരിപാടി വികസന കാര്യ ചെയര്‍പേഴ്‌സണ്‍ ടി.കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.വി.ഓമന അധ്യക്ഷത വഹിച്ചു. വനിതാ വേദി പ്രസിഡൻ്റ് ടി.എന്‍.ശ്രീജ, കെ.വി.ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment