അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4:00 മണിക്ക് മയ്യിൽ ലയൺസ് ക്ലബ് ഓഫീസിൽ സൗജന്യ യോഗ പരിശീലനം ആരംഭിക്കും.
ചിറക്കൽ ശ്രീനാരായണ യോഗാ വ്യായാമ മന്ദിരം യോഗാചാര്യ ചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയാവും. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, മാനസീക സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാനുള്ള ലഘു വ്യായാമ മുറകളും ഉൾപ്പെടുത്തിയ യോഗാ രീതിയാണ് പരിശീലിപ്പിക്കുന്നത്...
പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
94462 70050, 9744002733

Post a Comment