Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വിമാനതാവളം റോഡ് പൂർത്തിയാക്കാൻ കർമ സ്മിത രൂപവത്കരിച്ചു

വിമാനതാവളം റോഡ് പൂർത്തിയാക്കാൻ കർമ സ്മിത രൂപവത്കരിച്ചു

മയ്യിൽ:ചൊറുക്കള, ബാവുപറമ്പ്, മയ്യിൽ, ചാലോട് വിമാനതാവളം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും സ്ഥലം വിട്ട് നല്കുന്ന ഭൂമി ഉടമകളുടെ ആശങ്കകൾ അകറ്റുന്നതിനുമായി റോഡ് നിർമ്മാണ കർമ സമിതി രൂപവത്കരിച്ചു.റോഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ച് വർഷങ്ങളായെങ്കിലും ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ല. എട്ട് മാസം മുമ്പ് സമർപ്പിച്ച ഭൂമിയുടെ ആധാരമോ മറ്റ് പ്രമാണങ്ങളോ തിരിച്ച് കിട്ടാത്തതുകൊണ്ട് ബാങ്കിൽ നിന്ന്ലോൺ എടുക്കുന്നതിനോ ഭൂമിയുടെ ക്രയവിക്രയം നടത്തുന്നതിനോ പലർക്കും സാധിക്കുന്നില്ല. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പണി ഇതുവരെ ആരംഭിച്ചിട്ടുമില്ല.

 യോഗത്തിൽ മയ്യിൽ പഞ്ചായത്ത് മെമ്പർ ജിനീഷ് ചാപ്പാടി അധ്യക്ഷത വഹിച്ചു. ടി.വി.അസ്സൈനാർ, അഡ്വ.കെ.സി.ഗണേശൻ, കെ.സി.രാജൻ, മോഹനൻ കാരക്കീൽ, പി.രാജേഷ്, എം.ദാമോദരൻ, നിഷ്‌കൃത, വി.വി.ഹരീന്ദ്രൻ, സി മനോജ്, സി.രഘു, പി.കെ.ബാലഗോപാലൻ നമ്പ്യാർ, എം.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : ജിനീഷ്ചാപ്പാടി (ചെയ.)

കെ.സി.രാജൻ (വർക്കിംഗ് ചെയ.)

മോഹനൻ കാരക്കിൽ (കൺ)

0/Post a Comment/Comments