മട്ടന്നൂർ കീച്ചേരി ചാമന്റെ വളപ്പിൽ വീട്ടിൽ റഹൂഫ് മുനീറ ദമ്പതികളുടെ മകളും കല്ലൂർ ന്യൂ യു പി സ്കൂൾ ഏഴാം ക്ലാസ്സ് ക്ലാസ്സ് വിദ്യാർഥിനിയുമായ ആയിഷ കെ.കെ ആണ് കാൻസർ ബാധിതർക്ക് വിഗ്ഗ് നിർമിക്കുന്നതിനായി മട്ടന്നൂർ അമ്മ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ ഹെയർ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്. കേശദാനം കോർഡിനേറ്റർ മനോജ് നടുവനാടിന്റെ നേതൃത്വത്തിൽ ലിജിന പി സമ്മതപത്രവും പാലിയേറ്റീവ് നേഴ്സ് സുമജ.പി മുടിയും ഏറ്റുവാങ്ങി. കല്ലൂർ ന്യൂ യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ദിവ്യ ടീച്ചർ, വിദ്യ ടീച്ചർ, ദിലീപ് മാഷ്, സൗജത്ത്, സജീവൻ, സനോജ് എ. കെ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Post a Comment