കുറ്റ്യാട്ടൂർ പഴശ്ശി : പഴശ്ശി എഎൽ പി സ്കൂൾ എൽ എസ് എസ് വിജയികളെയും പൂർവ്വ വിദ്യാർത്ഥികളായ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു.
ഉദ്ഘാടനവും ഉപഹാര വിതരണവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നിജിലേഷ് പറമ്പൻ നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി ഷീബ ഇ കെ അധ്യക്ഷത വഹിച്ചു. മുൻ പി ടി എ പ്രസിഡണ്ട് ശ്രീ.ഹാരിസ് കെ, പി ടി എ പ്രസിഡണ്ട് ശ്രീമതി പ്രസന്ന പി വി, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജ്വാല സി എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ പി രേണുക സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ജുമാന കെ നന്ദിയും പറഞ്ഞു


Post a Comment