Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സ. വി വിനോദ് അന്തരിച്ചു

സ. വി വിനോദ് അന്തരിച്ചു

സിപിഐഎം മാടായി ഏരിയ സെക്രട്ടറി സഖാവ് വി വിനോദ് അന്തരിച്ചു. കുറച്ച് കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (14.06.2026) രാവിലെ 5 മണിക്കായിരുന്നു അന്ത്യം.

ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90 കളുടെ കാലത്ത് എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച സഖാവ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു. മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ സഖാവ് നടത്തിയ പ്രവർത്തനം മാടായി ലോക്കലിൽ സിപിഐഎം നെ സജീവമാക്കി. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.2000 മുതൽ 14 വർഷക്കാലം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐഎം മാടായി ഏരിയ സെക്രട്ടറി ആയി ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു. പെട്ടെന്നാണ് സഖാവിന് അസുഖം പിടിപെട്ടത്. അർബുദ ബാധിതനായ സഖാവ് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

എതിരാളികളുടെ പോലും പ്രീതി പിടിച്ചുപറ്റിയ ജനകീയനായ സിപിഐഎം നേതാവ് എന്ന നിലയിൽ സഖാവ് വി വിനോദ് എന്നും മാടായിയുടെ മണ്ണിൽ ജ്വലിച്ച് നിൽക്കും.

സംസ്‌കാരം വൈകിട് 5 ന്. 10.30 വരെ സിപിഐ എം മാടായി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും.

0/Post a Comment/Comments