Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ലഹരിക്കെതിരെ നാടെങ്ങും റാലികള്‍, ഫ്‌ളാഷ് മോബുകള്‍

ലഹരിക്കെതിരെ നാടെങ്ങും റാലികള്‍, ഫ്‌ളാഷ് മോബുകള്‍

മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച് ലഹരി വിരുദ്ധ റാലി മയ്യില്‍ സി.ഐ. പി.ജി. രാംജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
മയ്യില്‍:  ലഹരിക്കെതിരെ പൊരുതാന്‍ സര്‍ക്കാരിന്റെ  ഓപ്പറേഷന്‍ തൂഫാനൊപ്പം നാടെങ്ങും ലഹരി വിരുദ്ധ റാലികളും പൊതു പരിപാടികളും. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററിയിലെ സ്റ്റുഡന്റ്  പോലീസ് കേഡറ്റ്, എന്‍.സി.സി., ലിറ്റില്‍ കൈറ്റസ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് , എന്‍.എസ്.എസ് തുടങ്ങിയ ചേര്‍ന്ന് ടൗണില്‍  ബോധവല്‍കരണ റാലിയും ഫ്‌ളാഷ് മോബും നടത്തി.  മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.ജി.രാംജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.  പ്രഥമാധ്യാപകന്‍ ഇന്‍ ചാര്‍ജ്ജ് സി.സി.രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.അജയകുമാര്‍, സി.പി.ഒ. പി.വി. പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
മയ്യില്‍ വള്ളിയോട്ട് ജയകേരള വായനശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ നിന്ന്

മയ്യില്‍: വള്ളിയോട്ട് ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം ലഹരി ക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഒപ്പു മരം, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവ നടന്നു.

 

 



0/Post a Comment/Comments