മയ്യിൽ:ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം അനുമോദന സദസ്സ് നടത്തി പത്താം തരം, പ്ളസ് ടു, കെ ടെറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കാണ് ആദരം നടത്തിയത്.അഗ്നിവീർ ആർമി ടെക്നിക്കൽ എൻട്രി നേടിയ അനുവിന്ദ് വിനോദിനുള്ള ഉപഹാരവും നൽകി.സി.കെ. രുഗ്മിണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി എംഷിനേഷ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്കായി മോ റട്ടിവേഷൻക്ലാസ്സ് നടത്തി.പ്രതീക്ഷ കലാകേന്ദ്രം സെക്രട്ടറി ഇ എം . രാജീവൻ , കെ.സരിത ടീച്ചർ, കെ സി ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment