Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വായന ദിനത്തിൽ നാറാത്ത് യു പി സ്കൂൾ 'കുഞ്ഞ്കൈയിലൊരു പുസ്തകം' ചടങ്ങ് സംഘടിപ്പിച്ചു

വായന ദിനത്തിൽ നാറാത്ത് യു പി സ്കൂൾ 'കുഞ്ഞ്കൈയിലൊരു പുസ്തകം' ചടങ്ങ് സംഘടിപ്പിച്ചു

നാറാത്ത് : നാറാത്ത് യുപി സ്കൂൾ വായനാദിനമായ ജൂൺ 19ന് 'കുഞ്ഞ്കൈയിലൊരു പുസ്തകം' എന്നതിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകി. ചടങ്ങ് മാറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റഹ്മത്ത് കെ ഉദ്ഘാടനം ചെയ്തു.
സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീമതി ചിഞ്ചു ടീച്ചർ സ്വാഗതം പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീമതി മിനി ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡൻറ് ശ്രീമതി ദിൽന, മദർ PTA പ്രസിഡൻ്റ് ശ്രീമതി ശ്രീമതി സ്വർണ്ണലത, നാറാത്ത് യുപി സ്കൂൾ അധ്യാപകൻ നിവേദ പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നാറാത്ത് യുപി സ്കൂൾ സ്കൂൾ ടീച്ചർ ശ്രീമതി സുമയ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments