കൊളച്ചേരി: സംഘമിത്ര കലാ സാംസ്‌കാരിക കേന്ദ്രം ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സ് നടത്തി. പത്താം തരം, പ്ലസ് ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീധരന്‍ സംഘമിത്ര അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ മുഖ്യാതിഥിയായി. കെ. രാമകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.രാജേഷ്, എം. ദാമോധരന്‍, എ. കൃഷ്ണന്‍, പി. സന്തോഷ്, എം.പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment