Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോടതി ഉത്തരവ് നടപ്പിലാക്കി: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പെരുവഴിയില്‍

കോടതി ഉത്തരവ് നടപ്പിലാക്കി: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പെരുവഴിയില്‍



മയ്യില്‍:വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് പ്രവര്‍ത്തനം കോടതി ഉത്തരവിനെ തുടര്‍ന്ന്  പുറത്തായി. തളിപ്പറമ്പ് സൗത്ത്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസാണ്  എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയിലായത്. കമ്പിലെ കെ.എം.പി. ഹസ്സന്‍ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ മുന്‍സിഫ് കോടതി ജൂണ്‍ രണ്ടിനകം കെട്ടിടം ഒഴിഞ്ഞു നല്‍കാന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍  നിരവധി ഫയലുകളും മറ്റും നീക്കം ചെയ്യാനുള്ള  സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. രവീന്ദ്രന്‍ നല്‍കിയ അപേക്ഷ കോടതി തള്ളുകയായിരുന്നു.  തുടര്‍ന്ന് മയ്യില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ആമീന്‍ കെ.ടി. മുജീബിന്റെ നേതൃത്വത്തിലാണ് കെട്ടിടം വിട്ടുനല്‍കാനുള്ള നടപടികള്‍ നടത്തിയത്.  ജീവനക്കാരും മറ്റും ചേര്‍ന്ന് പ്രധാന ഫയലുകളും മറ്റ് സുരക്ഷിത സ്ഥാനതത്തേക്ക് നീക്കുകയായിരുന്നു. ഫര്‍ണിച്ചറുകളും മറ്റും സാമഗ്രികളും മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിലേക്കും നീക്കം ചെയ്തു. ഓഫീസ് പ്രവര്‍ത്തനം  താളം തെറ്റാത്ത് രീതിയില്‍ സാവകാശം നല്‍കാനാവാശ്യപ്പെട്ടിട്ടും കോടതി അനുവദിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു. ഒരു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ഓഫീസ് കെട്ടിത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.

0/Post a Comment/Comments