Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ പൾസ് പോളിയോ യജ്ഞത്തിന് തുടക്കം; 23 ബൂത്തുകൾ സജ്ജമാക്കി

മയ്യിലിൽ പൾസ് പോളിയോ യജ്ഞത്തിന് തുടക്കം; 23 ബൂത്തുകൾ സജ്ജമാക്കി

 


മയ്യിൽ: 2026-ലെ പൾസ് പോളിയോ പ്രതിരോധ യജ്ഞത്തിന് മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തുടക്കമായി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഹഫ്‌നിസ് ഹനീഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേശൻ, പബ്ലിക് ഹെൽത്ത് നഴ്സ് അനിത, ഹെൽത്ത് ഇൻസ്പെക്ടർ സാക്കിർഹുസൈൻ പി.വി. എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ 23 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചാണ് പ്രതിരോധ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. 0 മുതൽ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സൗകര്യം വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

"ഓരോ കുഞ്ഞിനും പോളിയോ തുള്ളി – പോളിയോ രഹിത ഇന്ത്യയ്ക്കായി കൈകോർക്കാം."

ഒരു കുഞ്ഞും വിട്ടുപോകരുത്... ഓരോ തുള്ളിയും സുരക്ഷിതമായ നാളെയുടെ ഉറപ്പാണ്.

0/Post a Comment/Comments