മയ്യില്‍: മുന്‍ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനായ കെ.നാരായണന്‍ ചെറുപഴശ്ശി എഴുതിയ നെല്ല് കായ്ക്കുന്ന മരം പുസ്തക പ്രകാശനം 21ന് നടത്തും. ജയകേരള വായനശാല ആന്‍ഡ് ഗ്രന്ഥാലയം, വി.വി. കണ്ണന്‍ സ്മാരക കലാ സമിതി ഹാളില്‍ വൈകീട്ട് 4ന് കഥാകൃത്ത് ടി.പി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
കെ.വി. യശോദ പുസ്തകം ഏറ്റുവാങ്ങും. പി. കുഞ്ഞിക്കൃഷ്ണന്‍ പുസ്തക പരിചയം നടത്തും. ചടങ്ങില്‍ ഐ. ത്രിവിക്രമന്‍ നമ്പൂതിരി സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം, ശിവനന്ദ കണ്ണൂര്‍ അവതരിപ്പിക്കുന്ന ഗാനമാലിക എന്നിവയും നടക്കും.

Post a Comment