മയ്യില്‍: ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ് , മലബാര്‍ ഔഷധ സസ്യ കര്‍ഷക സംഘം, ശ്രീയ ഔഷധ സസ്യ ബോര്‍ഡ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഔഷധ സസ്യ കൃഷിയുടെ നടീല്‍ ഉദ്ഘാടനം 14-ന് നടത്തും.യ രാവിലെ പത്തിന് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം മൈലില്‍ ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. ചടങ്ങ് നിര്‍വഹിക്കും. ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. നിജിലേഷ് പറമ്പന്‍ നിര്‍വഹിക്കും. കേരള ഫോറസ്റ്റ് റസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ പി. സുജനപാല്‍ മുഖ്യാതിഥിയാകും.

Post a Comment