മയ്യില്‍: ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായ കടൂര്‍ ഒറവയലില്‍ പ്രതിരോധ നടപടികള്‍ തുടങ്ങി. ഒച്ചുകളുടെ ശല്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ,മയ്യിൽ വാർത്തകൾ, വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് കൃഷി വിജ്ഞാന്‍ കേന്ദ്ര, മയ്യില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. മയ്യില്‍ പഞ്ചായത്ത്, കടൂര്‍ ഒറവയല്‍ ഗ്രാമദീപം വായനശാലയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍, വരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍, ആരോഗ്യ ശുചിത്വശീലങ്ങള്‍, കെണിവെച്ച് നശിപ്പിക്കുന്ന രീതികള്‍ എന്നിവയെ കുറിച്ചും ഒച്ചുകളുടെ ജീവശാസ്ത്ര ഘടന, വ്യാപനം തുടങ്ങിയവയെകുറിച്ചും ക്ലാസ്സ് നടന്നു. പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഗ്രാമദീപം വായനശാല പ്രവര്‍ത്തകര്‍ കത്തുകളെത്തിച്ചു നല്‍കിയിരുന്നു. മയ്യില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് അധ്യക്ഷത വഹിച്ചു. മയ്യില്‍ കൃഷി ഓഫീസര്‍ കെ.കെ.സുരേഷ്ബാബു ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രാമദീപം വായനശാല സെക്രട്ടറി എം.പുരുഷോത്തമന്‍, പ്രസിഡന്റ് എം.രാഘവന്‍, എം.ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment