Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പുസ്തകങ്ങളുമായി ആള്‍ക്കൂട്ടത്തിലേക്കെത്താന്‍ ഇനി മുകുന്ദേട്ടനില്ല

പുസ്തകങ്ങളുമായി ആള്‍ക്കൂട്ടത്തിലേക്കെത്താന്‍ ഇനി മുകുന്ദേട്ടനില്ല

മയ്യില്‍: ജില്ലയിലെ പുസ്തകോത്സവങ്ങള്‍ തുടങ്ങി നാട്ടിന്‍ പുറത്തെ വിദ്യാലയ കലോല്‍സവങ്ങള്‍, വായനശാല വാര്‍ഷികാഘോഷങ്ങള്‍ എല്ലായിടത്തു പുസ്തക വില്‍പ്പനയുമായെത്തിയിരുന്ന കെ.പി. മുകുന്ദന്‍ വിടവാങ്ങി. ഏറെക്കാലം റെയില്‍വേ സ്റ്റേഷനിലും പത്രമാസികകളുടെ വില്‍പ്പനയുമായെത്തിയിരുന്നു. നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഷേണായി മുകന്ദേട്ടന്റെ നേതൃത്വത്തിലായിരുന്നു നിരവധി നാടക ക്യാമ്പുകള്‍ നടത്തിയിരുന്നത്. ഏറെക്കാലം ചെറുപഴശ്ശി സുപ്രഭ കലാ നിലയത്തിന്റെ പ്രസിഡന്റായും നവകേരള ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍രെ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു.ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയത്തില്‍ നടന്ന അനുശോചന യോഗം കെ.സി. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. എ. സിനേഷ്, കെ.കെ. വിനോദ്കുമാര്‍,പി. കുഞ്ഞിക്കൃഷ്ണന്‍, സി.കെ. അനൂപ് ലാല്‍, കെ.സുധാകരന്‍, ജി.വി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments