മയ്യിൽ: മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ മയ്യിൽ വേളം റോഡിലെ മുബാറക് ചിക്കൻ സ്റ്റാൾ, മീൻ വിൽപ്പന കേന്ദ്രം എന്നിവ പൂട്ടി. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ മയ്യിൽ പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് നടപടി. ഇവിടങ്ങളിലെ മാലിന്യം നിക്ഷേപിക്കുന്ന സംഭരണികളിൽ നിന്നുള്ള മലിന ജലം സമീപത്തെ കിണറുകളിൽ താഴുകയും ദുർഗന്ധം വമിക്കുന്നതായും പരാതി ഉയർന്നിരുന്നു . ഉടമയിൽ നിന്ന് 10,000 രൂപ പിഴയീടാക്കുമെന്ന് മയ്യിൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു

Post a Comment