Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ മിന്നലില്‍ വീടിന് നാശം: വെള്ളക്കെട്ട്

മയ്യിലില്‍ മിന്നലില്‍ വീടിന് നാശം: വെള്ളക്കെട്ട്

മയ്യില്‍: അപ്രതീക്ഷിത വേനല്‍ മഴയില്‍ മയ്യിലില്‍ നാശം. നണിയൂര്‍ നമ്പ്രം മഹാത്മാ ഉന്നതിയിലെ വി.പി. കുഞ്ഞായിഷയുടെ വീടിന്റെ ചുമരിന് വിള്ളല്‍ വീണ്ടു. വൈദ്യൂതി ബന്ധം തകരാറിലായി. ഗൃഹോപകരണങ്ങള്‍ക്ക് നാശമുണ്ടായി. വൈകീട്ട് ആറിനാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍,ക്ഷേമ കാര്യ സമിതി അധ്യക്ഷന്‍ കെ.രമേശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. റോഡില്‍ വെള്ളക്കെട്ട് മയ്യില്‍ ടൗണിലെ സി.ആര്‍.സി. വായനശാലക്കു സമീപത്ത് കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയത് അല്പനേരത്തേക്ക് ഗതാഗത തടസ്സമുണ്ടാക്കി. സമീപത്തെ ഓടയിലേക്ക് വെള്ളം ഒലിച്ചിറങ്ങാത്തതാണ് പ്രശ്‌നമായതെന്നാണ് നാട്ടുകാർ പറയുന്നത്.

0/Post a Comment/Comments