Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ കുടിവെള്ളവവും പരിസരവും മലിനമാക്കിയ ഹോട്ടലിനെതിരെ നടപടി

മയ്യിലിൽ കുടിവെള്ളവവും പരിസരവും മലിനമാക്കിയ ഹോട്ടലിനെതിരെ നടപടി

മയ്യിൽ: കുടിവെള്ളവവും പരിസരവും മലിനമാക്കിയ ഹോട്ടലിനെതിരെ നടപടി. മയ്യിൽ പഞ്ചായത്തിലെ മൂന്നാം വാർഡ് കോട്ടയാട് നെറ്റ്യാറമ്പ് കലുങ്കടവ് പുഴയോരത്തെ ഒഴിഞ്ഞ പറമ്പിൻ ഹോട്ടലിലെ ഭക്ഷണ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ വൻതോതിൽ കൂട്ടിയിട്ടതായും കത്തിച്ച നിലയിലും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെക്യാട്ടുകാവിലുള്ള ഹോട്ടൽ സൂണിന് പിറകിലെ വീടുകളുടെ കിണറ്റിലെ വെള്ളം മലിനമായതായി കണ്ടെത്തി. കിണറ്റിൽ നിന്ന് രൂക്ഷഗന്ധമാണ് വരുന്നതെന്ന് വീട്ടുകാർ പറയുന്നു. ഹോട്ടലിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന്യമാണോ എന്നും സംശയമുള്ളതായതാണ് സംശയമെന്ന് മയ്യിൽ വാർത്തയോട് നാട്ടുകാർ പ്രതികരിച്ചു.
പ്രദേശത്ത് പ്രദേശവാസികൾ ഇല്ലാതിരിക്കുമ്പോഴാണ് ഹോട്ടലിൽ നിന്ന് വാഹനങ്ങളിൽ എത്തിച്ച മാലിന്യം തള്ളുന്നതെന്നും കത്തിക്കുന്നതെന്നുമാണ് സംശയിക്കുന്നത്.

കഴിഞ്ഞ വർഷം എൻഫോഴ്സ്മെൻ്റ് നടത്തിയ പരിശോധനയിൽ മലിന ജലം ഒഴുക്കി വിട്ടതിനെ തുടർന്ന് പിഴ ചുമത്തിയിരുന്നു. അനധികൃത നടപടികൾക്കെതിരെ പിഴയടക്കാനുള്ള നടപടികൾ മയ്യിൽ പഞ്ചായത്ത് സ്വീകരിച്ചു.

0/Post a Comment/Comments