ചെക്കിക്കുളം: കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം 39-ാം വാർഷികാഘോഷം സംഘടിപ്പിച്ചു സിനിമാ താരം ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി . രാജൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം എ . പ്രഭാകരൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. പവർ കൊട്ടുങ്ങൽ ഗ്രന്ഥശാലയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ എ പ്രഭാകരൻ ഏറ്റുവാങ്ങി. 37 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ സി. മുരളി , മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോ: സിദ്ധാർത്ഥ് , ഡോ : തുഷാര വിനോദ് എന്നിവർ ക്ക് ചടങ്ങിൽ ഉപഹാരം നൽകി. ടി . രത്‌നാകരൻ, പി . പ്രശാന്തൻ എന്നിവർ സംസാരിച്ചു . തുടർന്ന് വായനശാല കലാ വിഭാഗം അവതരിപ്പിച്ച പരിപാടികൾ അരങ്ങേറി

Post a Comment