Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ -കണ്ടക്കൈ റോഡരികില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ട് ആറ് മാസം

മയ്യില്‍ -കണ്ടക്കൈ റോഡരികില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ട് ആറ് മാസം

മയ്യില്‍: റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ട മെറ്റലുകള്‍ കടുത്ത പ്രയാസം സൃഷ്ടിക്കുന്നു. മയ്യില്‍ - കണ്ടക്കൈ റോഡരികിലാണ് ഇരുവശത്തുമായി കഴിഞ്ഞ ആറ് മാസത്തിലധികമായി കരിങ്കല്ലുകള്‍ ചിതറിയും കൂട്ടിയിട്ടുമുള്ളത്. ജലനിധിയുടെ പൈപ്പ് ലൈനിനായെടുത്ത് കുഴി അടക്കുന്നതിനായി ഇറക്കിവെച്ചതാണിതെന്നാണ് അറിയുന്നത്. വാഹനങ്ങള്‍ പോകുമ്പോള്‍ മെറ്റലില്‍ കയറി വീടുകളിലും കാല്‍നടയാത്രക്കാരുടെ ശരീരത്തിലും തെറിച്ച് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില വീടുകളിലേക്കും ജില്ലി തെറിച്ച് വീണിട്ടുണ്ട്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് യാത്രക്കാരാനായ എം.പി. മുകുന്ദന്‍ പറയുന്നത്. ജലനിധിയുടെ ഓഫീസില്‍ നിന്ന് കരിങ്കല്‍ക്കൂനകള്‍ അടിയന്തിരമായി നീക്കുമെന്നറിയിച്ചെങ്കിലും ഒന്നു നടന്നിട്ടില്ല. റോഡരികിലെ മെറ്റലുകള്‍ അപകടങ്ങള്‍ക്കിടയാക്കുന്നു. പൈപ്പ് ലൈനിനായെടുത്ത കുഴികള്‍ ടാറിങ്ങ് നടത്താനായി ഇറക്കിയ വെച്ച മെറ്റലുകള്‍ ഉപയോഗിപ്പെടുത്താതെ കിടക്കുകയാണ്. ചെറിയ നിരവധി അപകടങ്ങളാണിത് മൂലം ഉണ്ടായിട്ടുള്ളത്. 

കെ.നാരായണൻ                           റിട്ട: ബേങ്ക് ഉദ്യോഗസ്ഥന്‍, കണ്ടക്കൈ.

0/Post a Comment/Comments