Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിന് നഷ്ടമായത് കാൽപന്തുകളിയെ പ്രണയിച്ച വിമുക്ത ഭടനെ

മയ്യിലിന് നഷ്ടമായത് കാൽപന്തുകളിയെ പ്രണയിച്ച വിമുക്ത ഭടനെ

മയ്യിൽ: കാൽ പന്തുകളിയെ പ്രണയിച്ച മയ്യിൽ കാവിൻമൂലയിലെ റിട്ട ഹവിൽദാർ കെ. അനീഷ് കുമാർ ഓർമയായി. കുട്ടിക്കാലത്ത് തന്നെ ഫുട്ബോൾ, അത് ലറ്റ് രംഗത്ത് നിരന്തര പരിശീലനത്തിൻ മുഴുകിയിരുന്നു. തുടർന്ന് മയ്യിൽ യങ്ങ് ചലഞ്ചേഴ്സ് ക്ളബിനു വേണ്ടി ബൂട്ടണിഞ്ഞു. മികച്ച ഫോർവേർഡ് കളിക്കാരനായ അനീഷ് കുമാർ കണ്ണൂർ ലക്കിസ്റ്റാർ, ടെറിടോറിയൽ ആർമി എന്നീ ടീമുകൾക്കായി പന്തിനെ ഗോൾവലയിൽ നിരവധി തവണ പായിച്ചു. കാവിൻമൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാലക്കു സമീപത്തെ അനീഷ് കുമാറിൻ്റെ വേർപാടിൽ സുഹൃത്തുക്കളും നാട്ടുകാരുമായി നൂറു കണക്കിനാളുകളാണ് എത്തിയത്

എം.കെ. ഹരിദാസൻ

0/Post a Comment/Comments