Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ദേവതാരുവിന്റെ വീട് ഭിന്നശേഷി സൗഹൃദമാക്കാന്‍ സഹായവുമായി ചട്ടുകപ്പാറ ഹൈസ്‌കൂള്‍ സഹായമെത്തിച്ചു

ദേവതാരുവിന്റെ വീട് ഭിന്നശേഷി സൗഹൃദമാക്കാന്‍ സഹായവുമായി ചട്ടുകപ്പാറ ഹൈസ്‌കൂള്‍ സഹായമെത്തിച്ചു



 മയ്യില്‍: പഠനത്തില്‍ മിടുക്കനായ ദേവതാരുവിന്റെ വീട് ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതിക്ക് ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സാമ്പത്തിക സഹായവുമായെത്തി.  കടൂര്‍ അരയിടത്തു ചിറക്കെ  ചെറിയാണ്ടി വീട്ടില്‍ ദേവതാരു സെറിബ്രല്‍ പാള്‍സി ബാധിതനാണ്.  ഒറ്റനില പഴയ ഓടിട്ട വീട്ടിലെ പരിമിതിയെ കുറിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സമഗ്ര ശിക്ഷ തളിപ്പറമ്പ് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍  ഭിന്നശേഷി സൗഹൃദ ശൗചാലയം പണിയുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ പ്രവൃത്തി നടന്നു വരികയാണ്. നിരന്തോട് വൈ. എം. ആര്‍.സി. വായനശാലയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ പിട്ടന്‍ രാജേഷ്, ടി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്  പ്രഥമാധ്യാപകന്‍ എം.സി. ശശിധരന്‍, പ്രിന്‍സിപ്പല്‍  സി.എം. റനില എന്നിവരില്‍ നിന്ന് തുക ഏറ്റുവാങ്ങി. ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി.വി.ശ്രിജിന്‍,വി.വി. ബിജു,  കെ.പി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments