Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ടി.കെ.ഗോവിന്ദന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം

ടി.കെ.ഗോവിന്ദന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം



 മയ്യില്‍:  നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ ചരിത്ര വിജയത്തിലും തളിപ്പറമ്പ് മണ്ഡലത്തിലെ വിജയത്തിലും മയ്യില്‍ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വിജയാഹ്‌ളാദം നടത്തി. 1977ന് ശേഷം  തളിപ്പറമ്പ് മണ്ഡലത്തില്‍ സി.പി.എം. ഇതര  സ്ഥാനാര്‍ഥി വിജയിക്കുന്നത് ഇക്കുറിയാണ്. ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ നേതാവ് പി.കെ.ശ്യാമളയെയാണ് 12427 വോട്ടിന് പരാജയപ്പെടുത്തിയത്. തളിപ്പറമ്പ് എം.എല്‍.എ. ആയിരുന്ന എം.വി. ഗോവിന്ദന്റെ  പിന്‍ഗാമിയായി പി.കെ.ശ്യാമളയെ നിര്‍ദ്ധേശിച്ചതില്‍ സി.പി.എം.ലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.   തിരഞ്ഞെടുപ്പ് ദിവസം തകര്‍ക്കപ്പെട്ട ഗാന്ധി മന്ദിരത്തില്‍ നിന്ന് തുടങ്ങിയ ആഹ്ലാദം പ്രകടനം മയ്യില്‍ ടൗണ്‍ വഴി മക്ക ടവറിന് സമീപം സമാപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശുിധരന്‍, സി.എച്. മൊയ്തീന്‍കുട്ടി, ടി.വി.അസ്സൈനാര്‍, എ.കെ.മധു, യൂസഫ് പാലക്കല്‍,അനസ് നമ്പ്രം, ജിനീഷ് ചാപ്പാടി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments