പുസ്തകാസ്വാദനം നടത്തി
മയ്യില്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുറ്റിയാട്ടൂര്‍ യൂണിറ്റ് സാഹിത്യവേദി കുഞ്ചന്‍ നമ്പ്യാര്‍ കൈരളിയുടെ ഹാസ്യ സാമ്രാട്ട് എന്ന വിഷയത്തില്‍ പുസ്തകാസ്വാദനം നടത്തി. സാഹിത്യവേദി പ്രസിഡന്റ് വി. മനോമോഹനന്‍ അധ്യക്ഷത വഹിച്ചു. മയ്യില്‍ ബ്ലോക്ക് പ്രസിഡന്റ് സി.കെ.ജനാര്‍ദ്ധനന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി.ആര്‍ വേശാല പ്രഭാഷണം നടത്തി. എം. ജനാര്‍ദ്ധനന്‍, കെ.പത്മനാഭന്‍,സി.രാമകൃഷ്ണന്‍ ,കെ.വിചന്ദ്രന്‍, സി.വി.രത്‌നവല്ലി, വി.പി.നാരായണന്‍, വി.വി.ബാലകൃഷ്ണന്‍, മുകുന്ദന്‍ പുത്തലത്ത്, കെ.കെ.ചന്ദ്രന്‍, കെ.രാജന്‍, സി.ബാലഗോപാലന്‍, ബാബു അരിയേരി എന്നിവര്‍ സംസാരിച്ചു.
Post a Comment