മയ്യിൽ: എല്ലുകൾ തകരുമെന്ന പേടിയിൽ പിച്ചവെച്ചും മറ്റു സഹപാഠികളുടെ പിന്തുണയിലും എല്ലാ ദിവസവും വിദ്യാലയത്തിലെത്തിയ ആകാശ് നേടിയ വിജയം ആകാശത്തോളം. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ് കുറ്റ്യാട്ടൂർ പഴശ്ശിയിലെ ആകാശ്. ഓസ്റ്റോ ജനിസിസ് ഇൻ പെർഫെക്റ്റാ (osteogenesibs in perfecta) എന്ന ജനിതക വൈകല്യമുള്ള ആകാശ് തന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ് നാല് എ പ്ലസ്, രണ്ട് എ യും നേടി 91.5 ശതമാനം മാർക്കോടെ വിജയിച്ചത്. 28 തവണയിൽ കൂടുതൽ തന്റെ ശരീരത്തിലെ എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഏഴ് തവണയോളം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സർജറി നടത്തുകയും ചെയ്തു. തന്റെ വേദനയെല്ലാം അതിജീവിച്ച് നേടിയതാണ് ഈ വിജയം. ആസ്പത്രികളിലും മറ്റുമായി നിരവധി അധ്യായന ദിവസങ്ങൾ നഷ്ടപ്പെട്ടിട്ട് പോലും അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെയാണ് പാഠഭാഗങ്ങൾ പഠിച്ചെടുത്തത്. സയൻസ് വിഭാഗത്തിലെ ലാബ് സൗകര്യങ്ങൾ ആകാശിനായി താഴത്തെ നിലയിലേക്ക് മാറ്റിയാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം യാഥാർഥ്യമാക്കിയത്. തുടർ പഠനത്തിൽ കമ്പ്യൂട്ടർ സയൻസ് എടുത്ത് എൻജിനീയറിങ് ആകനാണ് ആകാശിന്റെ ആഗ്രഹം. വിദേശത്ത് ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ പഴശ്ശിയിലെ സുനിലിന്റെയും മലപ്പട്ടത്തെ ആശാവർക്കർ ടി.കെ ജിഷയുടെയും മകനാണ് ആകാശ്. സഹോദരൻ ദേവദർശ്
എം. കെ . ഹരിദാസൻ

Post a Comment