Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരിമാറ്റാങ്കീല്‍ മാണിക്കോത്ത് പെരുമ്പാറ ഭഗവതി ക്ഷേത്രം കളിയാട്ടം ആറിന്

ചേലേരിമാറ്റാങ്കീല്‍ മാണിക്കോത്ത് പെരുമ്പാറ ഭഗവതി ക്ഷേത്രം കളിയാട്ടം ആറിന്

കൊളച്ചേരി: ചേലേരി മാറ്റാങ്കീല്‍ മാണിക്കോത്ത് പെരുമ്പാറ ഭഗവതി ക്ഷേത്രം കളിയാട്ടം  ആറ്, ഏഴ് തീയ്യതികളിലായി നടത്തും. ആറിന്  വൈകീട്ട് ആറിന് പെരുമ്പാറ ഭഗവതി തോറ്റം. രാത്രി ഏഴിന് ഗുളികന്‍  തെയ്യത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് പ്രസാദ സദ്യ. പത്തിന് കുണ്ടോര്‍ ചാമുണ്ഡിയുടെ തോറ്റം. തുടര്‍ന്ന് കുറത്തിയമ്മയുടെ തോറ്റം. ഏഴിന് പുലര്‍ച്ചെ  രണ്ടിന്  പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്.  നാലിന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്. രാവിലെ ഏഴിന് കുണ്ടോര്‍ ചാമുണ്ഡിയുടെ  പുറപ്പാട്.  തുടര്‍ന്ന് കുറത്തിയമ്മയുടെ പുറപ്പാട്. 11-ന് ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.

0/Post a Comment/Comments