Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ആഫ്രിക്കൻ ഒച്ച് ശല്യം, മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിളിയളത്ത് യോഗം ചേർന്നു

ആഫ്രിക്കൻ ഒച്ച് ശല്യം, മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിളിയളത്ത് യോഗം ചേർന്നു

മയ്യിൽ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് മേച്ചേരിയിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിളിയളം വായനശാല പരിസരത്ത് മീറ്റിംഗ് സംഘടിപ്പിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി. സി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. കെ. വി. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ. ബാലകൃഷ്ണൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു.
വാർഡ് മെമ്പർ ശ്രീ. എ. ഇ. പ്രജുൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ രാധാമണി, ശ്രീജ പി പി, വാണിദേവി മുൻ മെമ്പർമാരായ എം. രവി മാസ്റ്റർ, കെ ശാലിനി എന്നിവർ പങ്കെടുത്തു. വാർഡ് തലത്തിൽ 23 അംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി കൺവീനർ ശ്രീമതി. കെ. ശാലിനി നന്ദി അർപ്പിച്ചു സംസാരിച്ചു.

0/Post a Comment/Comments