കണ്ണാടിപ്പറമ്പ്: ചവിട്ടടിപ്പാറ സ്‌നേഹ സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.ഷീബ അധ്യക്ഷത വഹിച്ചു. സി.ഷീബ, ബ്ലോക്ക് പഞ്ചായത്തംഗം പി.പ്രശാന്ത്, ടി.അശോകന്‍ മാതോടം, പഞ്ചായത്തംഗം ആര്‍.സുജേഷ്, ഡോ.സലാഹൂദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശ വാസികളുടെ വിവിധ കലാപരിപാടികള്‍, കണ്ണൂര്‍ രാഗലയയുടെ ഗാനമേള എന്നിവയും നടന്നു.

Post a Comment