മഴക്കാലക്കാലമെത്തും മുമ്പേ. ശുചീകരണവുംമായി മയ്യില്‍ പഞ്ചായത്ത്
പടം. 10hari11 മയ്യില്‍ പഞ്ചായത്തിലെ പ്രധാന ടൗണുകള്‍, റോഡുകള്‍ എന്നിവയുടെ മഴക്കാല പൂര്‍വ സുഛീകരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.
മയ്യില്‍: മഴക്കാലമെത്തും മുമ്പേ പ്രധാന കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയുടെ ശുചീകരിക്കുന്ന യജ്ഞവുമായി മയ്യില്‍ പഞ്ചായത്ത്. മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എന്‍.വി. ശ്ര45ീജിനി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. രമേശന്‍ വിശദീകരണം നല്‍കി. ഹരിത കര്‍മ സേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, വ്യപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ , മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വൊളന്റീയേര്‍സ്് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment