Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കാറ്റിലും മഴയിലും മയ്യിലും കൊളച്ചേരിയിലും നാശം

കാറ്റിലും മഴയിലും മയ്യിലും കൊളച്ചേരിയിലും നാശം


 മയ്യില്‍: അപ്രതീക്ഷിത വേനല്‍ മഴയില്‍ മയ്യിലും കൊളച്ചേരിയിലും കൃഷിക്കും വീടിനും നാശം. കടൂര്‍ ഒറവയലിലെ മോലോത്തും വളപ്പില്‍ ഉല്ലസാസന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഓടിട്ട വീടിന്റെ മുകളിലാണ് തെങ്ങ് വീണത്. കൊളച്ചേരിപ്പറമ്പിലെ സുജാത സുഗതന്റെ വിടിന് മേല്‍ തേക്ക് മരം പൊട്ടിവീണാണ് ഒടും കഴുക്കോലും തകര്‍ന്നത്. സമീപത്ത മതിലിനും കേടുപാടുകള്‍ ഉണ്ടായി. മയ്യില്‍ ബമ്മാണാച്ചേരിയിലെ കെ.പി.ഹസീനയുടെ  വീട് മിന്നലേറ്റ് വ്യാപക നാശമുണ്ടായി. വീടിന്റെ തറ വിണ്ടു കീറി. സ്വിച്ച് ബോര്‍ഡുകള്‍ കത്തി നശിച്ചു.  മണിയൂര്‍ മൂന്നു സെന്റ് ഉന്നതിയിലെ  വി.പി. കുഞ്ഞായിഷുടെ വിടിന് മിന്നലേറ്റ് നാശമുണ്ടായി. വീടിന്റെ ചുമര്‍ വീണ്ടു കീറിയിട്ടുണ്ട്.  വൈദ്യൂതി മീറ്റര്‍, സ്വിച്ച് ബോര്‍ഡുകള്‍, വൈദ്യൂതോപകരണങ്ങള്‍ എന്നിവ കത്തി നശിച്ചു.സംഭവ സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.  സ്ഥലം പഞ്ചയത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.രമേശന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തുകളിലായി 300 ലധികം വാഴകള്‍ കാറ്റില്‍ നശിച്ചു.

0/Post a Comment/Comments