മയ്യില്: ചെറുപഴശ്ശി പ്രതീക്ഷാ കലാകേന്ദ്രം വാര്ഷികാഘോഷം ഒന്പതിന് നടത്തും. കലാ കേന്ദ്രം പരിസരത്ത് വൈകീട്ട് ആറിന് സി.വി.നാരായണന് ഉദ്ഘാടനം ചെയ്യും. ചടങ്ങില് പ്രദേശത്തെ സാമൂഹ്യ പ്രവര്ത്തകന് കെ. നാരായണന്, കാഞ്ഞങ്ങാട് കെ.എസ്.ആര്.ടി.സി. ഡിപ്പോയില് നിന്ന് മികച്ച ഡ്രൈവര്ക്കുള്ള 2025 വര്ഷത്തെ പുരസ്കാരം നേടി പി.വി. ഗിരീഷ് എന്നിവര്ക്കുള്ള പുരസ്കാര വിതരണവും നടക്കും. രാത്രി ഏഴിന് വനിതാവേദിയുടെ നൃത്ത നൃത്യങ്ങള്. തുടര്ന്ന് പയ്യന്നൂര് ഹാര്ട്ട് ബീറ്റ്സ് ഓര്ക്കെസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.


Post a Comment