Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വി.വി. സത്യന്‍ലാറന്റിന്റെ കഥാസമാഹാരം വിശുദ്ധ ഭ്രാന്തന്‍മാര്‍ പുസ്തക പ്രകാശനം നടത്തി

വി.വി. സത്യന്‍ലാറന്റിന്റെ കഥാസമാഹാരം വിശുദ്ധ ഭ്രാന്തന്‍മാര്‍ പുസ്തക പ്രകാശനം നടത്തി

മയ്യില്‍: പ്രസ് ഫോട്ടോഗ്രാഫറായിരുന്ന വി.വി.സത്യന്‍ ലാറന്റിന്റെ കഥാ സമാഹാരം വിശുദ്ധ ഭ്രാന്തന്‍മാര്‍ പ്രകാശനം ചെയ്തു. തായംപൊയില്‍ സഫ്ദര്‍ ങാസ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ പുരോഗമ കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സി.പി. സുരേന്ദ്രന്‍ ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വി.വി. ശ്രീനിവാസന്‍ പുസ്തക പരിചയം നടത്തി. സദാശിവന്‍ ഇരിങ്ങല്‍, കെ.സി. ശ്രീനിവാസന്‍,എം.വി. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments