മയ്യില്‍: രാജ്യത്തെ ഏറ്റവും വലിയ മുത്തപ്പശില്‍പ നിര്‍മ്മാണത്തിന് വള്ളുവന്‍കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ശിലാപൂജയും ഭൂമി പൂജയും നടന്നു. ജുനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി അനന്ദവനം ഭാരതീ തീര്‍ഥ സ്വാമികളുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ശില്പി ശങ്കരന്‍ മേലാചാരി ഭൂമി പൂജ നടത്തി. കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ വിജി തമ്പി, വല്‍സന്‍ തില്ലങ്കേരി, കെ.ജി.ബാബു, സ്വാമി ആത്മ ചൈതന്യ, രവീന്ദ്രനാഥ് ചേലേരി, രസാമൃത ചൈതന്യ, കെ.വി. മുരളീ മനോഹരന്‍, രാജന്‍ അഴീക്കോടന്‍, മഛപ്പുര മാനേജര്‍ രവീന്ദ്രന്‍, എം.കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിറക്കല്‍ കോവിലകം പ്രതിനിധി സുരേഷ് വര്‍മ സ്വാമിജിയെ പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചു.

Post a Comment