ചെങ്ങളായി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കളിക്കൂട്ടം ബാലസഭ ക്യാമ്പ് വളക്കൈ കൃഷിഭവൻ ഹാളിൽ സംഘടിപ്പിച്ചു. ഇന്നും നാളെയും നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന. ബി. പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ര വി മാസ്റ്റർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ കെ സി അമ്മുക്കുട്ടി, ബിന്ദു എംവി, ബാലസഭ ബ്ലോക്ക് ആർ പി നിത്യ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബാലസഭ ആർ പി മാരായ അജിത ഷോളി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു കെ യുടെ അധ്യക്ഷതയിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ സുജാത എംവി സ്വാഗതവും സുരേഖ നന്ദിയും പറഞ്ഞു.

Post a Comment