കുറ്റ്യാട്ടൂർ: പെരുമ്പുള്ളിക്കരി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വനിതാ- ബാലവേദികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിനോദ കേന്ദ്രമായ ഉളുമ്പക്കുന്ന് ശുചീകരിച്ചു. മദ്യപൻമാർ എറിഞ്ഞുടച്ച കുപ്പിച്ചില്ലുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അമ്പതോളം വരുന്ന പ്രവർത്തകരാണ്ശേഖരിച്ചത് .സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന വായനാക്കളരിയുടെ ഭാഗമായിരുന്നു പരിപാടി. കെ.രാജൻ വിശദീകരണം നൽകി.
പ്രവർത്തനങ്ങൾക്ക് ഷജിനാ രമേഷ്, മഞ്ജു അജിത്, ടി. ജിഷ, ജിസ്ന അനുരൂപ്, എം.സി. ഗോപിക, വി. ആദിയ എന്നിവർ നേതൃത്വം നൽകി.
മനോഹരമായ പ്രകൃതിക്കാഴ്ചകളും ട്രക്കിങ്ങിനുള്ള സൗകര്യങ്ങളുമുള്ള ഉളുമ്പക്കുന്ന് രാത്രിയിൽ മദ്യപൻമാരുടെയും ലഹരി ഉപഭോക്താക്കളുടെയും താവളമാക്കി മാറ്റുന്നതിനെ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും നവോദയ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടാന്നൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.

Post a Comment