മയ്യില്‍: തുണയായുണ്ടായിരുന്ന അമ്മയും വിടവാങ്ങിയപ്പോള്‍ വീട്ടില്‍ ഏകനായ ഭിന്നശേഷിക്കാരനായ യുവാവിന് കൂട്ടായി പഞ്ചായത്തംഗവും സന്നദ്ധ പ്രവര്‍ത്തകരും. കുറ്റിയാട്ടൂര്‍ പൊറോളത്തെ വിനോദന്‍ പീടികക്ക് സമീപത്തെ പട്ടേരി മൂലയിലെ പട്ടേരി കമല മരിച്ചതോടെയാണ് ഭിന്നശേഷിക്കാരനായ വിജേഷ് ഏകനായത്. സംസാരശേഷിയും കേള്‍വിയുമില്ലാത്ത വിജേഷ് പൊതുവെ പുറത്തിറങ്ങാത്ത പ്രകൃതമാണ്. പ്രത്യേകിച്ച് ജോലിയൊന്നും ഇവര്‍ക്കില്ല. വീടും പരിസരവും ശുചിയാക്കലും മറ്റും പഞ്ചായത്തംഗം യൂസഫ് പാലക്കല്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുകയും വിജേഷിന് കൂട്ട് നല്‍കുകയും ചെയ്തു.
Post a Comment