മഴയെത്തി.. കടൂര്‍ ഒറവയലില്‍ കൂട്ടത്തോടെ ആഫ്രിക്കന്‍ ഒച്ചും.
പടം12hari30 കടൂര്‍ ഒറവയലില്‍ കൂട്ടത്തോടെ കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചിനെ നാട്ടുകാര്‍ ഉപ്പിട്ട് പ്രതിരോധിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും കാണാം.
മയ്യില്‍: കനത്തേ വേനല്‍ മഴ പെയ്യാന്‍ തുടങ്ങിയതോടെ മയ്യില്‍ പഞ്ചായത്തിലെ കടൂര്‍ ഒറവയലില്‍ ആഫ്രിക്കന്‍ ഒച്ചും വ്യാപകമായി. കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം മുതല്‍ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് കൂട്ടത്തോടെ വീട്ടു വരാന്തയിലും മതിലിനു മുകളിലും പറ്റി പിടിച്ചതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പണ്ണേരി ശാരദ, പണ്ണേരി രാജേഷ് എന്നിവരുടെ വീടുകള്‍ക്ക് സമീപത്തായാണ് കൂട്ടത്തോടെയെത്തിയ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമായത്. പഞ്ചായത്തംഗംങ്ങളായ ടി.കെ. ബാലകൃഷ്ണന്‍, പിട്ടന്‍ രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി കൃഷി വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന മയ്യില്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റുമാരായ പി.വി.അഖില്‍, സി.ബിനോജ് എന്നിവര്‍ സ്ഥലത്തെത്തി ഒച്ചിനെ പ്രതിരേധിക്കേണ്ട രീതികള്‍ വിശദീകരിച്ചു നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്കായി ഒറവയല്‍ ഗ്രാമദീപം വായനശാലയില്‍ കൃഷി വിജ്ഞാന്‍ കേന്ദയുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഒച്ചിനെ പ്രതിരോധിക്കാന്‍ വേണ്ടത്
തോട്ടം ശുചീകരിച്ച് സൂര്യപ്രകാശം കടന്നെത്താന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കുക. ആഫ്രിക്കന്‍ ശേഖരിച്ച് നശിപ്പിക്കല്‍, പത്ത്-25 ശതമാനം ഉപ്പു വെള്ളത്തില്‍ ഇട്ട് നശിപ്പിക്കല്‍. നനഞ്ഞ ചണച്ചാക്കുകള്‍ ഇട്ട് ഒച്ചിനെ ആകര്‍ഷിപ്പിച്ച് ശേഖരിച്ച് നശിപ്പിക്കല്‍. ഒച്ച് ശല്യമുള്ളയിടങ്ങളില്‍ നിന്ന് നടീല്‍ വസ്തുക്കള്‍ ശേഖരിക്കാതിരിക്കല്‍. തുരിശ് ലായനി ഉപയോഗിച്ച് നശിപ്പിക്കല്‍.
Post a Comment