Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ടി.കെ.ഗോവിന്ദന്റെ വിജയാഹ്‌ളാദ പര്യടനം ഇന്ന്

ടി.കെ.ഗോവിന്ദന്റെ വിജയാഹ്‌ളാദ പര്യടനം ഇന്ന്

  ടി.കെ.ഗോവിന്ദന്റെ വിജയാഹ്‌ളാദ പര്യടനം ഇന്ന്
 മയ്യില്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ്  പിന്ദുണയോടെ വിജയിച്ച
ടി.കെ.ഗോവിന്ദന്റെ പര്യടനം ശനിയാഴ്ച നടത്തും.  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട്  അഞ്ച് മണിവരെയാണ് വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കാണാനെത്തുക.  മുല്ലക്കൊടി പാലത്തിനു സമീപത്തുനിന്ന് തുടങ്ങുന്ന് പ്രയാണം നണിയൂര്‍ നമ്പ്ര വഴി പത്തിന്  പറശ്ശിനി റോഡിലെത്തും.  തുടര്‍ന്ന് കയരളം മെട്ട, കൊട്ടപ്പൊയില്‍ വഴി പെരുമാച്ചേരിയില്‍ പതിനൊന്നിനെത്തും.  തൈലവളപ്പ്, കാലടി, വെല്ലിക്കപ്പാലം കേന്ദ്രങ്ങളിലെത്തി 12-ന് പാലത്തുങ്കരയിലെത്തും. ഉച്ചഭക്ഷണം കടൂരില്‍.  ഉച്ചക്ക് രണ്ടിന്  നിരത്തുപാലം, 2.30 എട്ടേയാര്‍,  2.45 പെരുവങ്ങൂര്‍, വൈകീട്ട്  മൂന്നിന് വേളം, 3.30 കണ്ടക്കൈ, നാലിന് കോറളായി  4.30-ന് ഒറപ്പടി തുടര്‍ന്ന് വൈകീട്ട് അഞ്ചിന് ചെക്ക്യാട്ടുനിന്ന് മയ്യില്‍ ടൗണ്‍ വരെ ബഹജുന റാലിയും നടക്കും.

0/Post a Comment/Comments