മയ്യിൽ: മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ ശുചിത്വ ഹർത്താൽ നടത്തി. മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കാര്യാം പറമ്പ് മുതൽ മയ്യിൽ ടൗൺ വരെയുള്ള റോഡരികുകളാണ് ശുചീകരിച്ചത്. കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂസഫ് പാലക്കൽ, എൻ.അനിൽകുമാർ, പി.പി.സുശീല, എൻ.വി.ശ്രീജിനി, പി.രാജേഷ്, കെ.അജയൻ, കെ.രമേശൻ, പി.പി.ശ്രീജ, എം.സി.പത്‌മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്തുകളിലെ തൊഴിലുറപ്പ്, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment