Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ക്രൂരത കൃഷിയോട്: മയ്യിലിൽ കാര്‍ഷിക വിളതോട്ടം കത്തിച്ചു

ക്രൂരത കൃഷിയോട്: മയ്യിലിൽ കാര്‍ഷിക വിളതോട്ടം കത്തിച്ചു

മയ്യില്‍: കൊടു വേനലിലും തുള്ളിനനച്ച് സംരക്ഷിച്ചിരുന്ന കൃഷി തോട്ടം അഗ്നിക്കിരയാക്കി. മയ്യില്‍ പഞ്ചായത്തിലെ കോട്ടയാട്ടെ പാര്‍വതിയില്‍ റിട്ട ഇന്‍ഷൂറന്‍സ് ഓഫീസര്‍ എം.പി. മുകുന്ദന്റെ കൃഷിത്തോട്ടമാണ് അഞ്ജാതര്‍ കത്തിച്ചത്. നനക്കാനുപയോഗിച്ചിരുന്ന പൈപ്പുകളും കത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം പ്രായമായ തെങ്ങുകള്‍, കവുങ്ങുകള്‍, വാഴകള്‍ എന്നിവയാണ് നശിച്ചത്. മുകുന്ദന്റ് വീടിന് അല്പം മാറിയുള്ള തോട്ടമാണിത്. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.സി. രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്. മയ്യില്‍ പോലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

0/Post a Comment/Comments