മഴക്കാലവുമായി ബന്ധപ്പെട്ട് ആരോഗ്യ ശുചിത്വ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകൾ സംഘടനകൾ എന്നിവരുടെ സംയുക്ത യോഗം 19/05/2026 ന് രാവിലെ 10.30 ന് മയ്യിൽ IMNSGHS സ്കൂളിൽ വച്ച് നടന്നു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രമേശൻ.കെ സ്വാഗതം പറഞ്ഞു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്രീജിനി. എൻ.വി അധ്യക്ഷത വഹിച്ചു.മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. KSEB മയ്യിൽ ന്റെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. ഷജിത് കുമാർ സംസാരിച്ചു. സാമൂഹികാരോഗ്യകേന്ദ്രം മയ്യിൽ ന്റെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹഫ്‌നിസ ഹനീഫ് മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ക്ലാസ്സ് എടുത്തു.മഴക്കാല മുന്നൊരുക്കങ്ങളെ കുറിച്ച് ഡോക്ടർ.ഗാന (എപിഡെമിയോളജിസ്റ്റ്) ക്ലാസ്സ് എടുത്തു. ചടങ്ങിൽ മയ്യിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ദിവാകരൻ, PHNS ബീന, PHN അനിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ CHC മയ്യിൽ നന്ദി പറഞ്ഞു. യോഗത്തിൽ മയ്യിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശ, അംഗൻവാടി വർക്കർമാർ, CDS പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ. അധ്യാപക പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു


Post a Comment