മയ്യിൽ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിലും പൊതുപരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ ഉസ്താദുമാരെയും അനുമോദിച്ചു. ചേലേരി വാദി രിഫാഈ എജുക്കേഷൻ സെന്ററിൽ നടന്ന പ്രോഗ്രാം റെയ്ഞ്ച് പ്രസിഡണ്ട് നസീർ സഅദിയുടെ അധ്യക്ഷതയിൽ എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജസീം ഫാളിലി കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് സുഹൈൽ അസ്സഖാഫ്, സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി, സയ്യിദ് ഫാഇസ് മുഈനി, അശ്റഫ് സഖാഫി പള്ളിപ്പറമ്പ്, ഹനീഫ് ഹിശാമി പാലത്തുങ്കര, മിദ്ലാജ് സഖാഫി ചോല, കലാം മൗലവി പാമ്പുരുത്തി, ളാഹിർ അമാനി മാലോട്ട്, അബ്ദുൽ ഖാദർ ജൗഹരി, അഹ്മദ് കുട്ടി സഅദി, ഇഖ്ബാൽ ബാഖവി വേശാല, ഹസൻ സഖാഫി മയ്യിൽ, നഫ് സൽ സഖാഫി പ്രസംഗിച്ചു.

Post a Comment