Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യില്‍ അരി കമ്പനിയുടെ കേര പദ്ധതിക്ക് ലോക ബേങ്ക് അംഗീകാരം:   
 വിശദീകരണ യോഗം നടത്തി.
പടം. 23hari31 മയ്യില്‍ അരികമ്പനിയുടെ നേതൃത്വത്തില്‍  മയ്യില്‍ മില്‍ക്ക് ഹാളില്‍ സംഘടിപ്പിച്ച കേര പദ്ധതി വിശദീകരണവും ചര്‍ച്ചയില്‍ നിന്ന്
 മയ്യില്‍:  ലോക ബേങ്കിന്റെ സാമ്പത്തിക, സാങ്കേതിക പിന്തുണയോടെ  തെങ്ങ് കൃഷി വികസനം നടപ്പിലാക്കുന്നതിന്  മയ്യില്‍ അരികമ്പനി സമര്‍പ്പിച്ച  പദ്ധതിക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ വിപുലമായ വിശദീകരണം യോഗം നടത്തി. 2366 കോടി രൂപയുടെ  പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.  കര്‍ഷകര്‍, ജനപ്രതിനിധികള്‍,  കേര പദ്ധതി പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാമ് മയ്യില്‍ മില്‍ക്ക് ഹാളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.  പഞ്ചായത്ത് വികസന കാര്യ സ്ഥിരകം സമിതി അധ്യക്ഷന്‍ ടി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അരി കമ്പനി ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  കേര  ഡെപ്യൂട്ടി പൊജക്ട് ഡയരക്ടര്‍ കെ.ഷീന,  മാനേജര്‍ പി.ആദര്‍ശ് തുടങ്ങിയവര്‍ വിശദീകരണം നല്‍കി.  കൃഷി ഓഫീസര്‍ കെ.ആദര്‍ശ്,  യു. ജനാര്‍ദ്ധനന്‍, കെ.ചന്ദ്രശേഖരന്‍, മാനേജിങ്ങ് ഡയരക്ടര്‍ കെ.കെ. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments